ആരാധന ബിഎംഡബ്ല്യുവിന്റെ നമ്പര്‍ പ്ലേറ്റിലും, ഒടുവില്‍ ആരാധകനുവേണ്ടി റഹ്മാന്റെ ട്വീറ്റ്

തന്റെ പുതിയ ബിഎംഡബ്ല്യൂ കാറില്‍ പോലും പ്രിയ ഗായകന്‍ എആര്‍ റഹ്മാനോടുള്ള ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ് ചന്ദേര്‍ എന്ന യുവാവ്. കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ഐ ലവ് യു എആര്‍ആര്‍ എന്നാണ് എഴുതിയിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ചന്ദേര്‍ തന്നെയാണ് കാറിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഞാന്‍ നിങ്ങളുടെ എപ്പോഴത്തെയും ഏറ്റവും വലിയ ആരാധകനായിരിക്കും . ഇന്ന് ഞാന്‍ എന്റെ സ്വപ്ന വാഹനം സ്വന്തമാക്കി. ഈ സന്തോഷം ഒരുപാടുനാള്‍ എന്നോടൊപ്പമുണ്ടാകും എന്നെനിക്കറിയാം. എനിക്ക് ആ കാറില്‍ എന്റെ ആരാധനാപാത്രത്തിന്റെ പേര് വേണമായിരുന്നു. താങ്കളുടെ സംഗീതം കൊണ്ട് എന്റെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയതിന് നന്ദി”, എ ആര്‍ റഹ്മാനെ ടാഗ് ചെയ്ത് ചന്ദേര്‍ കുറിച്ചു.

ഒടുവില്‍ ചന്ദേറിന്റെ പോസ്റ്റുകള്‍ക്ക് മറുപടി കുറിച്ച് സാക്ഷാല്‍ എ ആര്‍ റഹ്മാന്‍ തന്നെ എത്തി. ഇന്‍സ്റ്റഗ്രാമില്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് കമന്റ് ചെയ്ത റഹ്മാന്‍ ട്വിറ്ററില്‍ സുരക്ഷിതമായി വാഹനമോടിക്കൂ എന്ന് കുറിച്ചുകൊണ്ട് പോസ്റ്റ് റീട്വീറ്റ് ചെയ്തു.