ട്രാന്‍സ് കാണാനുള്ള കാരണങ്ങള്‍

അനൗണ്‍സ് ചെയ്തതു മുതല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം “ട്രാന്‍സ്” നാളെ തിയേറ്ററുകളിലെത്തുകയാണ്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം, ഫഹദ്-നസ്രിയ കോമ്പിനേഷന്‍ മലയാളത്തില്‍ ആദ്യമായി റോഹോട്ടിക് ക്യാമറ ഉപയോഗിക്കുന്ന ചിത്രം, അമല്‍ നീരദ് എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളോടെയാണ് ചിത്രം റിലീസിനെത്തുന്നത്.

അന്‍വര്‍ റഷീദ് ചിത്രം:

“അഞ്ചു സുന്ദരികള്‍”ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് ട്രാന്‍സ്. “ബാംഗ്ലൂര്‍ ഡേയ്സ്”, “പ്രേമം”, “പറവ” എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ സിനിമ കൂടിയാണ് ട്രാന്‍സ്.

ഫഹദ് ഫാസില്‍-നസ്രിയ ജോടി:

ഫഹദ് ഫാസില്‍-നസ്രിയ എന്നിവര്‍ നായികാ നായകന്‍മാരായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍കഘടകം. താരജോടികള്‍ എന്ന നിലയില്‍ വിവാഹ ശേഷം വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുകയാണ് ഫഹദും നസ്രിയയും. ഇരുവരും പ്രണയിതാക്കളായാണോ, ഭാര്യാ ഭര്‍ത്താവായാണോ എത്തുക എന്നതാണ് പ്രേക്ഷകരുടെ ആകാംഷ. “ബാംഗ്ലൂര്‍ ഡേയ്‌സ്” ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ട്രാന്‍സ് ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാകും എന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്. നസ്രിയ ഇതുവരെ ചെയ്തിട്ടുള്ള കുട്ടിത്തവും നിഷ്‌ക്കളങ്കതയും ഇല്ലാത്ത കഥാപാത്രമാണ് ഇതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. വ്യത്യസ്ത ലുക്കിലാണ് നസ്രിയ ചിത്രത്തിലെത്തുന്നത്. കന്യാകുമാരിയില്‍ താമസിക്കുന്ന ബിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ ട്രെയ്‌നറായാണ് ഫഹദ് വേഷമിടുന്നത്. മുംബൈയില്‍ താമസമാക്കിയ എസ്തറായി നസ്രിയയും വേഷമിടുന്നു.

Image may contain: 5 people, people standing

“ട്രാന്‍സ്” എന്ന പേര്:

ട്രാന്‍സ് എന്ന പേരും ആരാധകര്‍ക്കിടയിലും സിനിമാലോകത്തും ചര്‍ച്ചയായിരുന്നു. ട്രാന്‍സ് എന്നതൊരു മനോനിലയാണ്, മാനസികാവസ്ഥയാണ്. അത് ആരുടെ മാനസികാവസ്ഥയാണ്, എന്തുതരം മാനസികാവസ്ഥയാണ് എന്നതാണ് സിനിമയില്‍ പറയുന്നത്. യുവാക്കള്‍ക്കൊക്കെ ട്രാന്‍സ് എന്ന പറയുമ്പോള്‍ ട്രാന്‍സ് മ്യൂസിക്കുമായിട്ടാവും കണക്ട് ചെയ്യുന്നത്. എന്നാല്‍ അതല്ല ഇതെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

മലയാളത്തില്‍ ആദ്യമായി റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്ന ചിത്രം:

ലൊക്കേഷനും ദൃശ്യ ഭാഷക്കും വലിയ പ്രാധാന്യം കൊടുക്കുന്ന ട്രാന്‍സില്‍ അമല്‍ നീരദിന്റെ ക്യാമറ മറ്റൊരു ഹൈലൈറ്റാണ്. മലയാളത്തില്‍ ആദ്യമായി റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്ന സിനിമയെന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്.

Image may contain: 1 person, sitting and outdoor

സംഗീതത്തിന് പ്രധാന്യം:

സിനിമയുടെ തീം സോംഗിന് സംഗീതമൊരുക്കിയിരിക്കുന്നത് നടന്‍ വിനായകനാണ്. സംഗീതം ട്രാന്‍സിലും ഒരു ഐഡന്റിറ്റിയായി ഉപയോഗിച്ചിട്ടുണ്ട്. പശ്ചാത്തലസംഗീതമെല്ലാം സിനിമയുടെ ഹൈലൈറ്റാകുമെന്നാണ് പ്രതീക്ഷ. അഞ്ച് ഗാനങ്ങളാണ് ട്രാന്‍സിലുള്ളത്. ജാക്സണ്‍ വിജയനാണ് സംഗീത സംവിധായകന്‍. സുഷിന്‍ ശ്യാമും ജാക്സണ്‍ വിജയനും ചേര്‍ന്നാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. നടന്‍ സൗബിന്‍ ഷാഹിര്‍ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. സൗബിന്‍ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നത്.

Image result for trance movie trailer malayalam

വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍.