അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു? ചതിയെന്ന് ആരാധകര്‍

നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്നാണ് തെലുങ്കു സിനിമാലോകത്തെ പുതിയ വാര്‍ത്ത.

സംവിധായകന്‍ പ്രകാശ് കൊവേലമുടിയെയാണ് അനുഷ്‌ക വിവാഹം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പ്രകാശ്. പ്രശസ്ത സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകനുമാണ്. വിവാഹത്തെ സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും വാര്‍ത്തയുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്

. നടന്‍ പ്രഭാസിനെ അനുഷ്‌ക വിവാഹം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ഈ വാര്‍ത്ത രസിച്ചിട്ടില്ല. ഇതു ചതിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ അനുഷ്‌കയുടെ വിവാഹത്തെക്കുറിച്ച് ആരാധകരുടെ സംസാരം.

പ്രകാശ് കോവേല മുടി വിവാഹമോചിതനാണ് എന്ന കാര്യവും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനായിരുന്നു പ്രകാശിന്റെ മുന്‍ഭാര്യ. 2014ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. മാധവനൊപ്പം അഭിനയിക്കുന്ന സൈലന്‍സ്/നിശബ്ദ് ആണ് അനുഷ്‌കയുടെ അടുത്ത ചിത്രം.