ജസ്പ്രീത് ബുംറ അവധിയില്‍, ഗുജറാത്തില്‍ എത്തി അനുപമ പരമേശ്വരന്‍; സംശയത്തോടെ ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മലയാളി താരം അനുപമ പരമേശ്വരനെ ചേര്‍ത്തുള്ള അഭ്യൂഹങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ബുംറയെ ഒഴിവാക്കിയത് വിവാഹത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, അനുപമ സിനിമയില്‍ നിന്നും താത്കാലികമായി അവധി എടുത്തിരിക്കുകയാണ്.

“ഹാപ്പി ഹോളിഡേ ടു മി” എന്ന കുറിപ്പോടെയാണ് അനുപമ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഗുജറാത്തിലേയ്ക്ക് യാത്ര ചെയ്യുന്ന ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അനുപമ പങ്കുവെച്ചതോടെ ആരാധകരുടെ സംശയം കൂടിയത്. ഗുജറാത്തിലെ രാജ്കോട്ട് ആണ് ബുംറയുടെ സ്വദേശം.

നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ട്വിറ്ററില്‍ ബുംറ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാള്‍ അനുപമ ആയിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി തെളിച്ചത്. താനും ബുംറയും സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും അനുപമ പ്രതികരിച്ചിരുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെ ബുംറ അനുപമയെ അണ്‍ഫോളോ ചെയ്തു. നടി റാഷി ഖന്നയുടെ പേരും ബുംറയുമായി ഉയര്‍ന്ന് കേട്ടിരുന്നു. തങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും റാഷി ഖന്നയും വ്യക്തമാക്കിയിരുന്നു.