‘അനുഗ്രഹീതൻ ആന്റണി’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി; ചിത്രം പറയുന്നത് നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ.?

 

പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതൻ ആന്റണിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു നായയെ ഫോക്കസ് ചെയ്തു തികച്ചും വ്യത്യസ്തമായ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ആന്റണി എന്ന ടൈറ്റിൽ കഥാപാത്രവും ഒരു നായയും തമ്മിൽ ഉള്ള ആത്മബന്ധത്തിലൂടെ ആണ് സിനിമയുടെ കഥ മുന്നോട്ട് നീങ്ങുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

സണ്ണി വെയ്ൻ ആണ് ആന്റണി ആയി എത്തുന്നത്. ഗൗരി കിഷൻ ആണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് മറ്റു പ്രധാന റോളുകളിൽ എത്തുന്നത്.

എട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ പ്രിൻസ് ജോയിയുടെ ആദ്യ ഫീച്ചർ സിനിമയാണ് അനുഗ്രഹീതൻ ആന്റണി. നവീന്‍ ടി. മണിലാലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സ്, റെറ്റ്‌കോണ്‍ സിനിമാസ് എന്നിവയുമായി ചേർന്ന് എം. ഷിജിത്താണ് ചിത്രം നിർമിക്കുന്നത്. ശെല്‍വകുമാര്‍ എസ്. ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം ചെയുന്നത് അരുണ്‍ മുരളീധരൻ ആണ്