ദിലീപിനും അനുസിത്താരയ്ക്കുമൊപ്പം നദിയ മൊയ്തുവും; വ്യാസന്‍ കെപി സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ട്

Gambinos Ad
ript>

വലിയ നിരൂപക പ്രശംസനേടിയ അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍് ദിലീപും അനു സിത്താരയും നായികാനായകന്മാരായി എത്തുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോഴിതാ ഇരുവര്‍ക്കുമൊപ്പം സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ നാദിയ മൊയ്തുവും സിദ്ധിഖും എത്തുമെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലേക്ക് ബാല താരങ്ങളും തേടുന്നുണ്ട്. ദിലീപിന്റെ മുഖസാദൃശ്യം തോന്നുന്ന 16 വയസ്സുകാരനും സിദ്ധിഖിന്റെ മുഖസാദൃശ്യം തോന്നുന്ന 12 കാരനും ദിലീപിന്റെയും അനുസിത്താരയുടെയും മകളായി അഭിനയിക്കാന്‍ അഞ്ചു വയസ്സുകാരിയെയും നദിയ മൊയ്തുവിന്റെ ബാല്യം അവതരിപ്പിക്കാന്‍ 7 വയസ്സുകാരിയെയുമാണ് തേടുന്നത്. വ്യത്യസ്തമായ ഫോട്ടോകള്‍ സഹിതം ഫെബ്രുവരി 15നകം അപേക്ഷിക്കണം.

No photo description available.
Gambinos Ad

സിനിമയില്‍ രണ്ട് ഗെറ്റപ്പുകളിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. അനുവിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. ദിലീപിനൊപ്പം സിദ്ദിഖ് പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ മറ്റു താരനിര്‍ണയം നടന്നു വരികയാണ്.

ഒരു സംഭവകഥയെ ആധാരമാക്കിയാണു ഈ ചിത്രം ഒരുങ്ങുന്നത്. ഇതു വരെ സിനിമകളില്‍ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാര്‍ തരുന്ന സൂചന. ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും അണിയറക്കാര്‍ പറയുന്നു.

എഴുത്തുകാരനായും സംവിധായകനായും നിര്‍മാതാവായും മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള വ്യാസന്റെ കഴിഞ്ഞ ചിത്രമായ അയാള്‍ ജീവിച്ചിരുപ്പുണ്ട് ഏറെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമയാണ്.