റൊമാന്റിക് മാസ് എന്റര്‍ടെയ്‌നറുമായി ആന്റണി വര്‍ഗീസ്; കൂടെ ഷൈന്‍ ടോം ചാക്കോയും

ക്യാമ്പസ് ചിത്രവുമായി യുവനടന്‍ ആന്റണി വര്‍ഗീസ്. നവാഗതനായ നഹാസ് ഹിദായത്താണ് ആന്റണി വര്‍ഗീസിനെ നായകനാക്കി ക്യാമ്പസ് ചിത്രം ഒരുക്കുന്നത്. ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിട്ടിട്ടുള്ള വ്യക്തിയാണ് നഹാസ്. ജല്ലിക്കട്ടിനു ശേഷം ഓപ്പസ് പെന്റയുടെ ബാനറില്‍ ഒ. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റൊമാന്റിക് മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസിനൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഷൈന്‍ ടോം ചാക്കോ, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. പുതുമുഖമാണ് നായിക.

അനില്‍ നാരായണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.സുദീപ് ഇളമണ്‍ ഛായാഗ്രഹണവും, ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നൗഫല്‍. ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും.

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ടീം വീണ്ടും ഒന്നിക്കുന്ന അജഗജാന്തരമാണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന ആന്റണി വര്‍ഗീസ് ചിത്രം. ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോക്, സാബുമോന്‍, സുധി കോപ്പ, ലുക്ക് മാന്‍, ജാഫര്‍ ഇടുക്കി തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.