സ്‌കൂളിലെ കളിക്കൂട്ടുകാരിയെ ജീവിതത്തിലേക്ക് കൂട്ടി പെപ്പെ; ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു

നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഇരുവരുടെയും ഹല്‍ദി ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളായിരുന്നു ആന്റണിയും അനീഷയും.

വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്യുകയാണ് അനീഷ. ഓഗസ്റ്റ് എട്ടിന് അങ്കമാലിയില്‍ വെച്ചാണ് വിവാഹം. സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷന്‍ ഉണ്ടാകും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി ശ്രദ്ധ നേടുന്നത്.

ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ പെപ്പെ എന്ന പേരിലും താരം അറിയപ്പെടുന്നു. അജഗജാന്തരം ആണ് റിലീസിന് തയ്യാറെടുക്കുന്ന താരത്തിന്റെ പുതിയ ചിത്രം. ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

Read more