അദ്ദേഹം എന്നെ കൂടെകൂട്ടിയതു പോലും സ്വപ്നം പോലെ തോന്നുന്നു: ആന്റണി പെരുമ്പാവൂർ

Advertisement

മോഹൻലാൽ എന്ന മഹാനടനുമായുള്ള ബന്ധത്തെ കുറിച്ച്  തുറന്നു പറഞ്ഞ് ആന്റണി പെരുമ്പാവൂർ.

‘32 വർഷം മുമ്പ് അദ്ദേഹത്തിന്റെ ഒപ്പം വണ്ടി ഓടിക്കാൻ പോയ ആളാണ്. ഒരു ഷൂട്ടിംഗ് സ്ഥലത്ത് താൻ ഓടിച്ചിരുന്ന വണ്ടിയിൽ അദ്ദേഹം കയറുകയും തന്നോട് സ്നേഹം തോന്നി കൂടെകൂട്ടുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

32 വര്‍ഷമായി ഞാൻ ലാല്‍ സാറിന്റെ കൂടെ ആയിട്ട്. എന്റെ തുടക്കം വാഹനം ഓടിക്കൽ ആയിരുന്നു. പത്ത് വർഷം ജോലി ചെയ്തു. ഈ സാഹചര്യത്തിലേയ്ക്ക് എന്നെ വളർത്തിക്കൊണ്ടു വന്നത് ലാൽ സാർ ആണ്.

സിനിമ നിർമ്മിക്കുന്നതു പോലും എന്റെ മനസ്സിൽ തോന്നിയിട്ടില്ല. അദ്ദേഹം എന്നെ കൂടെ കൂട്ടിയതു പോലും സ്വപ്നം പോലെ തോന്നുന്നു.’–ആന്റണി പെരുമ്പാവൂർ പറയുന്നു.