ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനഃസമ്മതം; ചടങ്ങില്‍ തിളങ്ങി മോഹന്‍ലാല്‍, ചിത്രങ്ങളും വീഡിയോയും

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷയുടെ മനഃസമ്മത ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നവംബര്‍ 29-ന് കൊച്ചിയിലെ പള്ളിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഡോ. എമില്‍ വിന്‍സന്റ് ആണ് വരന്‍.

ഡിസംബറിലാണ് എമിലിന്റെയും അനീഷയുടെയും വിവാഹം നടക്കുക. മനഃസമ്മത ചടങ്ങില്‍ തിളങ്ങി മോഹന്‍ലാലും. വെള്ള നിറത്തിലുള്ള കുര്‍ത്തയും മുണ്ടും ധരിച്ചാണ് താരം ചടങ്ങിനെത്തിയത്. പള്ളിയില്‍ നടന്ന ചടങ്ങുകളുടെ തുടക്കം മുതല്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നു.

antony-perumbavoor

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അനിഷയും എമിലും ഡോക്ടര്‍മാരാണ്. 27 വര്‍ഷത്തോളം ഇരുകുടുംബംങ്ങളും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. അങ്ങനെയാണ് മക്കളുടെ വിവാഹത്തിലേക്ക് എത്തുന്നത്.

പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനാണ് ഡോ. എമില്‍. എമിലിന്റെ സഹോദരന്‍ നീല്‍ വിന്‍സെന്റ് ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിരുന്നു.

Read more

antony-perumbavoor