പൃഥ്വിരാജും ഇന്ദ്രജിത്തും ഫഹദും പ്രധാനവേഷങ്ങളില്‍ ; ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം; ആന്റിക്രൈസ്റ്റ്

പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. ആന്റിക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഫഹദ്ഫാസിലും പ്രധാനകഥാപാത്രമായി എത്തുന്നുണ്ടെന്നാണ് വിവരം. ഈ.മ.യൗവിന്റെ തിരക്കഥാകൃത്തായ പി എഫ് മാത്യൂസാണ് പുതിയ ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്.

അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ, എസ് ജെഎം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിബി തോട്ടപ്പുറം, ബോബി മുണ്ടമറ്റം എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.എഡിറ്റിംഗ് നിര്‍വഹിക്കുന്നത് മനോജാണ്.

ഇപ്പോള്‍ വിനായകന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജെല്ലിക്കെട്ട് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ലിജോ. ഇത് പൂര്‍ത്തിയാകുന്നതോടെ ആന്റിക്രൈസ്റ്റിന്റെ പണിപ്പുരയിലേക്ക് കടക്കും.