നൂറ്റിയേഴ് വയസിനുള്ളില്‍ ഈ റെക്കോര്‍ഡ് ഞാന്‍ തിരുത്തും; അനൂപ് സത്യന്‍

മികച്ച സംവിധായകനുള്ള സൈമ അവാര്‍ഡ് നേട്ടത്തില്‍ സത്യന്‍ അന്തിക്കാടിന് ആശംസകളുമായി മകന്‍ അനൂപ് സത്യന്‍. അനൂപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. 107 വയസിനുള്ളില്‍ താന്‍ ഈ റെക്കോര്‍ഡ് തിരുത്തുമെന്നാണ് അനൂപ് കുറിച്ചിരിക്കുന്നത്.

“ഞാന്‍ പ്രകാശന്‍” എന്ന ചിത്രത്തിനാണ് സത്യന്‍ അന്തിക്കാടിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഈ ജന്‍മത്തില്‍ തനിക്ക് അച്ഛന്റെ റെക്കോര്‍ഡുകള്‍ തിരുത്താനാവില്ലെന്നാണ് 107 വയസിനുള്ളില്‍ എന്ന് അനൂപ് ഉദ്ദേശിച്ചിരിക്കുന്നത്.

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഞാന്‍ പ്രകാശനും തകര്‍പ്പന്‍ വിജയം കൈവരിച്ചിരുന്നു. സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് അനൂപ് സത്യന്‍.