അനൂപ് മേനോനോടൊപ്പം മുരളി ഗോപി; 'ക്വിറ്റ് ഇന്ത്യ' വരുന്നു

അനൂപ് മേനോന്‍, മുരളി ഗോപി, ബൈജു സന്തോഷ്, സംവിധായകന്‍ രഞ്ജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് ഗോപന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ക്വിറ്റ് ഇന്ത്യ”. മലര്‍ സിനിമാസിന്റെ ബാനറില്‍ സഞ്ജിത വി എസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസ് ആണ്. സി എ എ, പാവാട,അണ്ടര്‍ വേള്‍ഡ് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഷിബിന്‍. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അന്‍ഷാര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.

മാര്‍ച്ച് പകുതിയില്‍ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. ജയ്പൂര്‍, കാലിഫോര്‍ണിയ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.