തമിഴിലെ സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദര്‍ ആദ്യമായി ആലപിക്കുന്ന മലയാള ഗാനത്തിന്റെ പ്രൊമോ പുറത്ത്. കല്യാണി പ്രിയദര്‍ശന്‍ മുഖ്യ വേഷത്തിലെത്തുന്ന ശേഷം ‘മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് ആദ്യമായി മലയാള ഗാനം ആലപിക്കുന്നത്.
‘ടട്ട ടട്ടര’ എന്ന ഗാനത്തിന്റെ രസകരമായ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ സംവിധായകന്‍ മനുവും ഹെഷാമും സുഹൈല്‍ കോയയും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന വീഡിയോയിലൂടെയാണ് ഗാനത്തിന്റെ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.
മെയ് 27ന് ആണ് ഗാനം റിലീസ് ചെയ്യുന്നത്. ഹെഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മനു സി കുമാര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ്.
സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
Read more
ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – രഞ്ജിത് നായര്‍, എഡിറ്റര്‍ -കിരണ്‍ ദാസ്, ആര്‍ട്ട് -നിമേഷ് താനൂര്‍, കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണന്‍.