‘കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ’; ട്രെഡിഷണല്‍ വേഷത്തില്‍ ട്രെന്‍ഡിംഗായി അനിഖ

ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രന്‍. തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന അനിഖയുടെ ട്രെഡിഷണല്‍ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നത്.

ഇനി നായിക വേഷങ്ങളില്‍ തിളങ്ങാന്‍ തയ്യാറാണ് എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ നേരത്തെ മോഡേണ്‍ വേഷങ്ങളിലും സാരിയിലും സുന്ദരിയായി അനിഖ എത്തിയിരുന്നു. സാരിയിലുള്ള ചിത്രങ്ങള്‍ നയന്‍താരയെ പോലെ തോന്നിക്കുന്നുവെന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്.

സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്കെത്തിയത്. ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വെബ് സീരിസ് ‘ക്യുനി’ലും മികച്ച പ്രകടനമാണ് അനിഖ കാഴ്ച വച്ചത്. ‘യെന്നെ അറിന്താല്‍’, ‘വിശ്വാസം’ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലും അനിഖ ശ്രദ്ധേയായിരുന്നു.

5 സുന്ദരികള്‍ എന്ന മലയാള ചിത്രത്തില്‍ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.