‘ഇനി ബ്രസീലിനെ പറ്റി പറഞ്ഞാലുണ്ടല്ലോ…’; നെഞ്ച് പൊട്ടിക്കരഞ്ഞ കുഞ്ഞ് ആരാധകനെ പുതിയ ചിത്രത്തിനായി തിരഞ്ഞ് സംവിധായകന്‍ അനീഷ് ഉപാസന

Gambinos Ad
ript>

കാല്‍പ്പന്ത് മാമാങ്കത്തിന്റെ തീച്ചൂളയിലാണ് ലോകം. ഇനിയുള്ളത് ഫൈനല്‍ കടമ്പ മാത്രം. ഇതിനിടയില്‍ നിരവധി നാടകീയ സംഭവങ്ങള്‍ക്ക് ഫുട്‌ബോള്‍ ലോകം സാക്ഷിയായി. അത് ആരാധകര്‍ ഏറെയുള്ള ബ്രസിലിന്റെയും അര്‍ജന്റീനെയുടെയും ജര്‍മ്മനിയുടെയും മറ്റും പാതിവഴിക്കുള്ള പുറത്താകലായിരുന്നു. ഇത് ആരാധകരെ ചെറുതായൊന്നുമല്ല വേദനിപ്പിച്ചത്. സോഷ്യല്‍ മീഡിയ കണ്ണീര്‍ക്കടലായി എങ്ങും എവിടെയും ദുഃഖമയം. ഇതിനിടയില്‍ സങ്കടത്തില്‍ ‘ചങ്ക് പൊട്ടി’ കരയുന്ന കുഞ്ഞാരാധകരുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Gambinos Ad

അതിലൊന്നായിരുന്നു ബ്രസീലിന്റെ പരാജയത്തില്‍ ചങ്ക് പൊട്ടി കരയുന്ന ഒരു കുട്ടിയുടെ വീഡിയോ. ബ്രസീലിന്റെ പരാജയത്തെ പറ്റി കുറ്റം പറയുന്ന വ്യക്തിയ്‌ക്കെതിരെ കരഞ്ഞു കൊണ്ട് ക്ഷോഭിക്കുന്ന കുട്ടിയായിരുന്നു വീഡിയോയില്‍. ഇപ്പോള്‍ ആ കുഞ്ഞാരാധകനെ തിരയുകയാണ് സംവിധായകന്‍ അനീഷ് ഉപാസന. തന്റെ പുതിയ ചിത്രമായ ‘മധുരക്കിനാവിലേ’ക്കാണ് കുട്ടിയെ തിരയുന്നത്.

കുസൃതിയ്ക്ക് അപ്പുറം ശക്തമായും നിഷ്‌കളങ്കമായും തന്റെ ടീമിന് വേണ്ടി വാദിക്കുന്ന കുഞ്ഞിനെ സിനിമയില്‍ ഉപയോഗപ്പെടുത്താനാകുമെന്ന് അനീഷ് പ്രത്യാശ പ്രകടിപ്പിച്ചു. അനീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരക്കിനാവ്. മലബാര്‍ പശ്ചാത്തലത്തിലൊരുക്കുന്നചിത്രം മലപ്പുറംകാരുടെ കഥായാണ് പറയുന്നത്.

ഇവനെയൊന്ന് തപ്പിയെടുത്തു തരാമോ?? പുതിയ ചിത്രമായ "മധുരക്കിനാവ്"ലേക്കാണ്,,, !!😍😍Please share it…!!അനീഷ് ഉപാസന

Posted by Aniesh Upaasana on Wednesday, 11 July 2018