ലിജോ ജോസ് പെല്ലിശ്ശേരിയും വിജയ് ബാബുവും ഹോര്‍ഡിങ്ങില്‍ കണ്ട പെണ്‍കുട്ടിയെ നായികയാക്കിപ്പോള്‍; കുറിപ്പ് വൈറല്‍

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ “അങ്കമാലി ഡയറീസ്” പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണ്. സംവിധായകനും നിര്‍മ്മാതാവ് വിജയ് ബാബുവും ചിത്രത്തിലെ നായികയായ അന്ന രാജനെ കണ്ടെത്തിയതിനെ കുറിച്ച് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അന്ന നഴ്‌സായി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഹോര്‍ഡിങ്ങില്‍ കണ്ട ഫോട്ടോയെ തുടര്‍ന്നാണ് അങ്കമാലി ഡയറീസിലെ ലിച്ചിയെ കണ്ടെത്തിയത് എന്നാണ് കുറിപ്പില്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ കോവിലകത്ത്പാടത്ത് ആ ഹോര്‍ഡിംഗ് കണ്ട വിബിന്‍ നാഥ് എന്ന യുവാവാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പ്:

ലിജോ ജോസ് പെല്ലിശ്ശേരിയും, വിജയ് ബാബുവും ഒരു യാത്രയ്ക്കിടെ രാജഗിരി ഹോസ്പിറ്റലിന്റെ വലിയ ഒരു ഹോര്‍ഡിംഗ് കാണുന്നു.. അതിലെ നഴ്‌സായി നില്‍ക്കുന്ന കുട്ടിയെ ഇഷ്ടപെടുന്നു.. അന്വേഷിക്കുന്നു, ആ ഹോസ്പിറ്റലിലെ തന്നെ നേഴ്‌സ് ആണെന്ന് അറിയുന്നു.. തങ്ങളുടെ പുതിയ സിനിമയിലേക്ക് ക്ഷണിക്കുന്നു..

പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഇങ്ങോട്ടായി വന്ന അവസരം തട്ടിക്കളയാതെ അഭിനയിക്കുന്നു.. സിനിമയെ മാത്രമല്ല ആ കഥാപാത്രത്തെയും പ്രേക്ഷകര്‍ മനസ്സറിഞ്ഞു സ്വീകരിക്കുന്നു.. ചിത്രം സൂപ്പര്‍ ഹിറ്റ് ആകുന്നു..
ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

Read more

https://www.facebook.com/vibin.nath.77/posts/3120417751388005