'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ' നായികയായി കെന്റി സിര്‍ഡോ, പോസ്റ്റര്‍ കണ്ട് ഞെട്ടി പ്രേക്ഷകര്‍

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന “ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25″ന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. സിനിമയിലെ സര്‍പ്രൈസ് താരമായ കെന്റി സിര്‍ഡോ എന്ന നടിയുടെ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.

നടി മഞ്ജു വാര്യരാണ് ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍ തീയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന കെന്‍ഡിയുടെ ആദ്യ സിനിമ കൂടിയാണിത്. മുംബൈ
ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എക്സ് ഹൈറ്സ് ഡിസൈന്‍ അസ്സോസിയേറ്റസിന്റെ പ്രിന്‍സിപ്പല്‍ ഡിസൈനറും കോ ഫൗണ്ടറുമായ കെ കെ മുരളീധരനാണ് പോസ്റ്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മാണം. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. നവംബര്‍ 8ന് ചിത്രം റിലീസ് ചെയ്യും.