കോവിഡ് രണ്ടാം തരംഗത്തെ കുറിച്ച് അന്നേ പറഞ്ഞു; രജനീകാന്ത് പ്രവാചകനെന്ന് ആരാധകർ

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. പ്രതിദിനം ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമാകുന്നത്.
ഈ അവസരത്തില്‍ നടന്‍ രജനികാന്ത് മാസങ്ങള്‍ക്ക് മുമ്പ് എഴുതിയ ഒരു കത്താണ് ആരാധകർ സോഷ്യൽ മീഡിയയിൽ  ചർച്ചയാക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എഴുതിയ കത്തിൽ അദ്ദേഹം നൽകിയ കോവിഡ് മഹാമാരിയെ സംബന്ധിച്ചുള്ള മുന്നറിയിപ്പായിരുന്നു അത്. ‘അന്‍ട്രേ സൊന്നാ രജനി’ എന്ന ഹാഷ്ടാഗോടെയാണ് കത്തുകള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. രജനികാന്ത് ഒരു പ്രവാചകനാണെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

രാഷ്ട്രീയത്തിലേക്കില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് കത്തിന്റെ ആദ്യഭാഗത്തിലുള്ളത്. രണ്ടാം ഭാഗത്തില്‍  കോവിഡ് തരംഗത്തെ കുറിച്ചാണ്.

കൊറോണ വൈറസ് രണ്ടാം തരംഗത്തില്‍ തിരിച്ചുവരും. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്റെ അണികളെ അപകടത്തിലാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല”- രജനികാന്ത് കത്തിൽ പറയുന്നു.