മുഖത്ത് തുന്നിക്കെട്ടലുമായി ‘അനാര്‍ക്കലി’ നായിക; കാരണം തിരഞ്ഞ് ആരാധകര്‍

Advertisement

ലക്ഷദ്വിപിന്റെ പശ്ചാത്തലത്തില്‍ ഒരു അപൂര്‍വ്വ പ്രണയക്കഥ അവതരിപ്പിച്ച ചിത്രമായിരുന്നു അനാര്‍ക്കലി. സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജും നായികയായി എത്തിയത് പ്രിയാല്‍ ഗോറുമായിരുന്നു. നഷ്ടപ്രണയത്തിന്റെ എല്ലാ വേദനകളും അത് തിരിച്ച് കിട്ടുമ്പോഴുള്ള സന്തോഷവും പങ്കുവച്ച ചിത്രം മലയാളം സിനിമ പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. ഇപ്പോഴിതാ പ്രിയാല്‍ ഗോറിന്റെ ഒരു ചിത്രവും പോസ്റ്റുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. മുഖത്ത് തുന്നിക്കെട്ടലുമായാണ് പ്രിയാല്‍ ചിത്രത്തിലുള്ളത്. ഒരു കുറിപ്പും പ്രിയാല്‍ പങ്കുവെച്ചിട്ടുണ്ട്.

‘അപ്രതീക്ഷിതമായി സംഭവിക്കുന്നയെ അതിജീവിക്കുകയും പുഞ്ചിരിയോടെ മുന്നേറുകയും ചെയ്യുന്നതാണ് ജീവിതം. ജീവിതത്തില്‍ ഇതുവരെ നേരിട്ടുള്ളവയില്‍ വച്ച് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കഴിഞ്ഞ രണ്ടു മാസങ്ങള്‍. പക്ഷേ, ഇതാണ് ഞാന്‍… എന്റെ ഏറ്റവും മികച്ചത് ഇതാണ്. എല്ലാവരുടെ ജീവിതത്തിലും മുറിപ്പാടുകള്‍ ഉണ്ടാവാറുണ്ട്. എന്റേത് ഏറ്റവും സ്‌നേഹത്തോടെ ഞാന്‍ ആശ്‌ളേഷിക്കുന്നു.’ പ്രയാള്‍ ചിത്രം പങ്കുവെച്ച് കുറിച്ചു.

View this post on Instagram

Staring at you, while you are staring right at me.

A post shared by Priyal Gor (@priyalgor2) on

വളര്‍ത്തുനായ ബ്രൂണോ മുഖത്തു കടിച്ചതു മൂലമാണ് മുറിവുണ്ടായതെന്ന് പ്രിയാലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖത്തു തുന്നലിട്ട പാടുകള്‍ മെയ്ക്കപ്പ് ഇട്ട് മറയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്രയാലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഈ പ്രവൃത്തി പ്രയാലിന്റെ സൗന്ദര്യം വര്‍ധിപ്പിച്ചെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.