അഭിനയിക്കണമെങ്കില്‍ നൂറ് കോടിക്ക് മുകളില്‍ പ്രതിഫലം നല്‍കണം; ധനുഷ്- സാറാ ചിത്രത്തിനായി വമ്പന്‍ തുക ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍

ആനന്ദ് എല്‍ റായ് ചിത്രത്തിനായി ഭീമന്‍ തുക പ്രതിഫലം ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍.

തമിഴ് നടന്‍ ധനുഷും സാറാ അലി ഖാനും അഭിനയിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് അക്ഷയ് വന്‍ തുക ആവശ്യപ്പെട്ടിരിക്കുന്നത്. നൂറ് കോടിക്ക് മുകളിലാണ് അക്ഷയ് ആവശ്യപ്പെട്ട പ്രതിഫലത്തുക എന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍. ആളുകളെ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ താരത്തിന് കഴിയുന്നുണ്ടെന്നതും ഡിജിറ്റല്‍, സാറ്റ് ലൈറ്റ് മേഖലകളില്‍ അക്ഷയിനുള്ള ആധിപത്യവും പ്രതിഫല തുകയില്‍ നിഴലിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്ത അക്ഷയ് ചിത്രം ഗുഡ് ന്യൂസ് ബോക്സ് ഓഫീസില്‍ 200 കോടി കടന്നിരുന്നു. അതിന് മുമ്പിറങ്ങിയ ഹൗസ്ഫുള്‍ 4, മിഷന്‍ മംഗല്‍ എന്നീ ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്.