ഷൈലോക്കില്‍ സംഘട്ടനം പൊടിപാറും; സ്റ്റണ്ട് ഒരുക്കുക അനല്‍ അരശ്

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്. ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായി ഒരുങ്ങുന്ന ഷൈലോക്കിനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഷൈലോക്കിന് സംഘട്ടന രംഗങ്ങള്‍ ഒരുക്കുക പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റര്‍ അനല്‍ അരശാണ്.

ബിഗ് ബി, അന്‍വര്‍, ചട്ടമ്പിനാട്, സുല്‍ത്താന്‍, മെര്‍സല്‍, കത്തി, സിംഗം, ഉറുമി തുടങ്ങിയ ചിത്രങ്ങള്‍ക്കും ഇനി റിലീസ് ചെയ്യാന്‍ പോകുന്ന വിജയ് ചിത്രം ബിഗിലിനും  സംഘട്ടനം ഒരുക്കിയത് അനലാണ്. സല്‍മാന്‍ഖാന്‍ നായകനായ ദബാംഗ് 3 യ്ക്കാണ് ഒടുവില്‍ അനല്‍ സംഘട്ടനം ഒരുക്കിയത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്. തമിഴ് നടന്‍ രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു. മീനയാണ് നായിക.

Read more

മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിരാജ് കിരണ്‍ കോംപോ തന്നെയാകും സിനിമയുടെ പ്രധാനആകര്‍ഷണം. ദ മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍.