ഗോള്‍ഫ് കളിയും മറ്റുമായി ഗര്‍ഭകാലം ആഘോഷമാക്കി എമി ജാക്‌സണ്‍; വീഡിയോ വൈറല്‍

സിനിമയുടെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ഗര്‍ഭകാലം ആഘോഷമാക്കി നടി എമി ജാക്‌സണ്‍. കാമുകന്‍ ജോര്‍ജ് പനയോട്ടുമൊത്ത് ദുബായില്‍ ഉല്ലാസത്തിനുമായി മറ്റും സമയം ചെലവിടുകയാണ് എമി ഇപ്പോള്‍. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും മറ്റും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എമി ഗോള്‍ഫ് കളിക്കുന്ന വിഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. കറുത്ത നിറത്തിലുള്ള ബിക്കിനി ധരിച്ച് തലയില്‍ ഒരു തൊപ്പിയും വെച്ചാണ് എമി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താന്‍ അമ്മയാവാന്‍ പോവുകയാണെന്നുള്ള സന്തോഷവാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജാക്‌സണ്‍ പങ്കുവെച്ചത്. തന്റെ കാമുകനായ ജോര്‍ജ് പനായോട്ടുവുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബ്രിട്ടണിലെ മാതൃദിനമായ ഇന്ന് അമ്മയാകുന്നെന്ന സന്തോഷ വാര്‍ത്ത എമി ആരാധകരെ അറിയിച്ചത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി പങ്കുവെയ്ക്കുന്നത്. പുതുവര്‍ഷ ദിനത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം.

View this post on Instagram

⚠️ Bump spam has begun ⚠️

A post shared by Amy Jackson (@iamamyjackson) on