അമല പോളിന്റെ ‘ആടൈ’യുടെ റിലീസ് മുടങ്ങി; നിരാശരായി ആരാധകര്‍

അമല പോളിന്റെ വിവാദ ചിത്രം ആടൈയുടെ റീലീസ് മുടങ്ങി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ചിത്രത്തിന്റെ റിലീസ് മുടങ്ങിയത്. പണം അടക്കാത്തതിനെ തുടര്‍ന്ന് തിയേറ്ററുകളിലേക്ക് സ്‌ക്രീനിങ്ങിനായുള്ള കീ ഡെലിവറി മെസേജ് ലഭിച്ചിരുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ പ്രോസസിംഗ് ലാബ് ഉള്‍പ്പെടെയുള്ള പണമടവുകളില്‍ വീഴ്ച വരുന്ന ഘട്ടത്തിലാണ് പൊതുവെ കെ.ഡി.എം ഡെലിവറി ലാബുകളില്‍ നിന്ന് നടക്കാതിരുന്നത്.

അതേസമയം, ചിത്രത്തിന്റെ മോണിംഗ് ഷോയും മീഡിയ ഷോയും മുടങ്ങുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയുടെ മോണിംഗ് ഷോ നടക്കില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ഷോ ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് കാണാനോ, അല്ലെങ്കില്‍ പണം തിരികെ നല്‍കാനാണ് ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

ആടൈ എന്ന ചിത്രം നഗ്നതാപ്രദര്‍ശനമാണെന്നും ചിത്രം വിലക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്തു വന്നിരുന്നു. ത്രില്ലര്‍ സ്വഭാവമുളള ‘ആടൈ’ രത്നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.