വെറുതെ അനാവശ്യ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടല്ലോ; ആ വേഷം ഒഴിവാക്കിയതിനെ കുറിച്ച് അമലാ പോൾ

മണിരത്നം ചിത്രം പൊന്നിയിൻ ശെൽവനിൽ അമല പോൾ അഭിനയിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ നടി ചിത്രം വേണ്ടെന്നു വെച്ചുവെന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ മണിരത്നം ചിത്രം താൻ ഉപേക്ഷിച്ചത് എന്തുകൊണ്ടെന്ന് അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമല വെളിപ്പെടുത്തുകയുണ്ടായി. എല്ലാവർക്കും എല്ലാ സിനിമയിലും അഭിനയിക്കാനാകില്ലല്ലോയെന്ന് നടി പറഞ്ഞു.

Read more

പൊന്നിയിൻ ശെൽവത്തിലെ റോളിനോട് തനിക്ക് നീതി പുലർത്താനാകുമെന്നു തോന്നിയില്ല. തന്നെക്കൊണ്ട് അഭിനയിപ്പിച്ച് കാണിക്കാൻ പറ്റാത്ത ഒരു റോൾ ഏറ്റെടുത്തിട്ട് വെറുതെ അനാവശ്യ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടല്ലോയെന്നു തോന്നിയെന്നും നടി പറയുന്നു.  മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ കൃതി.