പൃഥ്വിരാജിന് നായിക നയന്‍താര; അല്‍ഫോണ്‍സ് പുത്രന്റെ 'ഗോള്‍ഡ്' വരുന്നു

പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് വരുന്നു. ചിത്രത്തില്‍ ഡെയ്ഞ്ചര്‍ ജോഷിയെന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിര്‍മാതാക്കള്‍.

നേരം, പ്രേമം എന്നീ ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

അജ്മല്‍ അമീര്‍, ലാലു അലക്‌സ്, ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, റോഷന്‍ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.

സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വല്‍ ഇഫക്റ്റ്‌സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അല്‍ഫോന്‍സ് തന്നെയാണ് നിര്‍വഹിക്കുന്നത്.