'നീയാണ് പ്രണയം'; മകന്റെ പിറന്നാള്‍ ആഘോഷിച്ച് അല്ലു അര്‍ജുന്‍, ആശംസകളുമായി ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്

മകന്‍ അയാന്റെ ആറാമത്തെ ജന്‍മദിനം ആഘോഷിച്ച് അല്ലു അര്‍ജുന്‍. ഏറ്റവും ലളിതമായുള്ള ആഘോഷത്തിന്റെ ഫോട്ടോ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ആരാധകര്‍ക്കൊപ്പം ജന്‍മദിനാശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫും രംഗത്തെത്തിയിട്ടുണ്ട്.

“”ജീവിതകാലം മുഴുവന്‍ “എന്താണ് പ്രണയം?” എന്ന് ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. മുമ്പ് പല തവണ ശക്തമായ വികാരങ്ങള്‍ അനുഭവപ്പെട്ടിരുന്നുവെങ്കിലും അത് പ്രണയമാണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്നാല്‍ നീ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം എനിക്ക് ഇപ്പോള്‍ സ്‌നേഹം എന്താണെന്ന് അറിയാം. നീ സ്‌നേഹമാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, അയാന്‍. ജന്മദിനാശംസകള്‍ എന്റെ കുഞ്ഞേ”” എന്നാണ് അല്ലു അര്‍ജുന്‍ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/B-gTIJOn3cb/?utm_source=ig_embed

ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫും അയാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തിയിട്ടുണ്ട്. ടൈഗറിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അല്ലു അര്‍ജുന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. നേരത്തെ അല്ലു അര്‍ജുന്റെ ഡാന്‍സിനെ പുകഴ്ത്തി ടൈഗറിന്റെ കാമുകിയും നടിയുമായ ദിഷ പഠാനിയും രംഗത്തെത്തിയിരുന്നു.

Read more

tiger