ദീപികയും പ്രിയങ്കയുമല്ല, ഏഷ്യയിലെ സെക്‌സിയസ്റ്റ് വുമണ്‍ ആലിയ ഭട്ട്

ഏഷ്യയിലെ സെക്‌സിയസ്റ്റ് വുമണ്‍ ആയി ആലിയ ഭട്ട്. ലണ്ടനില്‍ നടത്തിയ ഓണ്‍ലൈന്‍ പോളിലാണ് ദീപിക പദുക്കോണിനെയും പ്രിയങ്ക ചോപ്രയേയും പിന്തള്ളി ആലിയ ഭട്ട് ഏഷ്യയിലെ സെക്‌സിയസ്റ്റ് വുമണായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രണ്ടാം സ്ഥാനത്താണ് ദീപിക.

“”പ്രായം കൂടുന്നതിന് അനുസരിച്ച് രൂപം മാറി വരും. എന്നാല്‍ നല്ല മനസ് സൗന്ദര്യം കാത്തുസൂക്ഷിക്കും. അതിലാണ് ഏറെ ശ്രദ്ധ ചെലുത്തേണ്ടത്”” എന്ന് ആലിയ പ്രതികരിച്ചു. ടെലിവിഷന്‍ താരം ഹിന ഖാന്‍ ആണ് മൂന്നാമത്തെ സ്ഥാനത്തുള്ളത്.

പാക്കിസ്ഥാനി താരം മാഹിറ ഖാന്‍ ആണ് നാലാമത്. അഞ്ചാം സ്ഥാനത്ത് ടെലിവിഷന്‍ താരം സുര്‍ഭി ചന്ദനയും ആറാം സ്ഥാനത്ത് കത്രീന കൈഫുമാണ്. ഏഴാമത് ടെലിവിഷന്‍ താരം ശിവാങ്കി ജോഷി, എട്ടാമത് നിയ ശര്‍മ്മ, ഒമ്പതാമത് പാക്കിസ്ഥാനി താരം മെഹ്വിഷ് ഹയാത്തുമാണ്. ഇത്തവണ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് പ്രിയങ്ക ചോപ്ര.