'മിത്രങ്ങളെ പറ്റിച്ച അക്ബര്‍ജിക്ക് എത്ര ലൈക്ക് കൂട്ടുകാരെ'; പുഴ മുതല്‍ പുഴ വരെ ട്രെയിലറിന് ഡിസ്ലൈക്ക്, സംവിധായകന് വിമര്‍ശനം

അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബിലും റിലീസ് ചെയ്തിരിക്കുകയാണ്. ട്രെയിലറിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. സീരിയല്‍ പോലെയുണ്ട് , മിത്രങ്ങളെ പറ്റിച്ച് കാശ് വാങ്ങിയിട്ട് മൊബൈല്‍ ഫോണില്‍ സിനിമ എടുത്ത പോലെയുണ്ട് എന്നിങ്ങനെ ധാരാളം വിമര്‍ശന കമന്റുകള്‍ വീഡിയോയ്ക്ക് വന്നിട്ടുണ്ട്. കൂടാതെ ഡിസ്ലൈക്കുകളും ധാരാളമായി ലഭിക്കുന്നുണ്ട്.

നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

Read more

പൊതു ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴമുതല്‍ പുഴവരെ. ഇതുവരെ 1,17,42859 രൂപ പിരിച്ചു ലഭിച്ചെന്നും 30,76530 രൂപ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം 60 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. വയനാട് ആണ് പ്രധാന ലൊക്കേഷന്‍.