“മേക്കപ്പ് കൂടുതലാണോ ചേട്ടാ? ഏയ് കുറഞ്ഞാലേ ഉള്ളു”; സോനാക്ഷിക്ക് മേക്കപ്പ് ചെയ്ത് അക്ഷയ് കുമാര്‍

ഇന്ത്യയുടെ ചൊവ്വാ ദൗത്യവുമായി ‘മിഷന്‍ മംഗള്‍’ നാളെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. അക്ഷയ്കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള രസകരമായ വീഡിയോകളാണ് വൈറലാകുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായ സോനാക്ഷി സിന്‍ഹക്ക് അക്ഷയ്കുമാര്‍ മേക്കപ്പ് ചെയ്ത് കൊടുക്കുന്ന വീഡിയോയാണ് സൈബറിടങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്.

നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിദ്യാ ബാലന്‍, തപ്‌സി പന്നു, നിത്യ മേനോന്‍, കിര്‍തി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഐഎസ്ആര്‍ഓയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. വനിതാ ശാസ്ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് സിനിമ.

മംഗള്‍യാന്‍ അയച്ചതിന് പിന്നിലുള്ള കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.