എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണം: ക്ലൈമാക്‌സില്‍ പണി പാളി

ശയനപ്രദക്ഷിണത്തിന്റെ വീഡിയോ പങ്കുവെച്ച് നടന്‍ അജു വര്‍ഗീസ്. ‘ആദ്യരാത്രി’ എന്ന സിനിമയിലെ ഒരു രംഗമാണ് അജു പങ്കുവെച്ചിരിക്കുന്നത്. ”എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം” എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയില്‍ ഒരു ട്വിസ്റ്റും ഉണ്ട്.

ഈ ശയനപ്രദക്ഷിണത്തിനിടെ ആളിടപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ ആദ്യരാത്രിയുടെ ക്ലൈമാക്‌സ് തന്നെ മാറിയേനെ എന്ന് സൂചിപ്പിക്കുന്ന രസകരമായ കാര്യമാണ് വീഡിയോയില്‍ കാണാനാവുക. ആക്ഷന്‍ പറയുന്നതും അജു ശയനപ്രദക്ഷിണം ആരംഭിച്ചു. എന്നാല്‍ അധികം ഉരുളുന്നതിന് മുമ്പേ ട്വിസ്റ്റ് വരുന്നു.

അപ്രതീക്ഷിതമായാണ് ഉടുത്ത മുണ്ട് അഴിഞ്ഞു പോയത്. കൂടെയുള്ളയാള്‍ സമയോചിതമായി ഇടപ്പെട്ടതിനാല്‍ ആ രംഗത്തിന്റെ ക്ലൈമാക്‌സ് മറ്റൊന്ന് ആവാതിരിക്കാന്‍ സാധിച്ചു. വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

അജു വര്‍ഗീസിനൊപ്പം ബിജു മേനോന്‍, അനശ്വര രാജന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് ആദ്യരാത്രി. നാട്ടിലെ പ്രമാണിയായ കുഞ്ഞുമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അജു വേഷമിട്ടത്.