പ്രണയം സംഭവിക്കുന്നത് ഒന്ന് ശാരീരികമായി, രണ്ട് മാനസികമായി, മൂന്ന്…; ആകാംക്ഷ നിറച്ച് ‘കമല’ ട്രെയിലര്‍

അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമലയുടെ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു സസ്പെന്‍സ് ത്രില്ലറാണ് ചിത്രമെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍. സഫര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അജു അവതരിപ്പിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി 16 മണിക്കൂര്‍ പിന്നിടുമ്പോള്‍ ട്രെയിലര്‍ ടെന്‍ഡിംഗില്‍ ഇടംനേടിയിട്ടുണ്ട്.

പ്രേതം 2 വിന് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് കമല. ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. അജു ആദ്യമായി നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും കമലയ്ക്കുണ്ട്. അജു വര്‍ഗ്ഗീസിനൊപ്പം, അനൂപ് മേനോന്‍, രുദാനി ശര്‍മ, ബിജു സോപാനം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്റ് ബിയോണ്ട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം ചിത്രം തിയേറ്ററുകളിലെത്തും.