'ജീവിതത്തില്‍ നടക്കാത്ത ഈ കാര്യം യാഥാര്‍ത്ഥ്യം ആക്കി തന്ന കൂട്ടുകാരാ' നന്ദി ചിത്രം പങ്കുവെച്ച് അജുവര്‍ഗ്ഗീസ്

അജുവര്‍ഗ്ഗീസിന്റെ സിക്‌സ് പാക്ക് ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു ആരാധകന്‍ താരത്തിനു സമ്മാനിച്ച ഈ ചിത്രം. ” ജീവിതത്തില്‍ നടക്കാത്ത ഈ കാര്യം യാഥാര്‍ഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി ” എന്ന തലക്കെട്ടോടെയാണ് അജു പങ്കുവെക്കുന്നത്.

നിരവധി ആരാധകരാണ് അജുവിന്റെ പോസ്റ്റിന് കമന്റിട്ട് വന്നിരിക്കുന്നത്. അതേസമയം അജു വര്‍ഗ്ഗീസ് നായകനായെത്തിയ രഞ്ജിത്ത് ശങ്കര്‍ ചിത്രം കമല തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

നടനും നിര്‍മ്മാതാവുമായ അജു തിരക്കഥാകൃത്ത് കൂടി ആവുകയാണ്. താരം ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.