'അപ്പോഴേ പറഞ്ഞതല്ലെ ട്രിപ്പിള്‍ സ്‌ട്രോങ്ങാണെന്ന്'; മധുരരാജയെ കുറിച്ച് അജു വര്‍ഗീസ്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം മധുരരാജ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കിയ ചിത്രത്തിന് ആദ്യ മണിക്കൂറുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ആഘോഷ ചിത്രമാണ് മധുരരാജയെന്നാണ് സോഷ്യല്‍ മീഡിയ നല്‍കുന്ന പട്ടം. യുവാക്കളെ മാത്രമല്ല കുടുംബ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ചിത്രത്തെ കുറിച്ച് അജു വര്‍ഗ്ഗീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. “അപ്പോഴേ പറഞ്ഞതല്ലേ ട്രിപ്പിള്‍ സ്‌ട്രോങ്ങാണെന്ന്” എന്ന തലക്കെട്ടിനൊപ്പം ചിത്രത്തിന്റെ പോസ്റ്ററും ഉള്‍പ്പെടുത്തിയാണ് അജുവിന്റെ പോസ്റ്റ്. മികച്ച സ്വീകാര്യതയാണ് പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. “നന്ദി വൈശാഖ് ഏട്ടാ, നിങ്ങള്‍ കൊല മാസ്സ് അല്ല, മരണ മാസ്സ് ആണ്” എന്നൊരു മറ്റൊരു പോസ്റ്റും അജു പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ അജുവും എത്തുന്നുണ്ട്.

https://www.facebook.com/AjuVargheseOfficial/photos/a.398270780260664/2214838271937230/?type=3&theater

കേരളത്തില്‍ ഇരുന്നൂറ്റിഅമ്പതില്‍ പരം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം ആകെ മൊത്തം എണ്ണൂറിനു മുകളില്‍ സ്‌ക്രീനുകളില്‍ ആയാണ് ലോകം മുഴുവന്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വേള്‍ഡ് വൈഡ് റിലീസ് ആയാണ് ഈ ചിത്രം എത്തിയിരിക്കുന്നത്. ഗള്‍ഫില്‍ ലൂസിഫര്‍, പുലി മുരുകന്‍, ഒടിയന്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസും മധുരരാജയ്ക്ക് ലഭിച്ചിട്ടുണ്ട്.

https://www.facebook.com/AjuVargheseOfficial/photos/a.398270780260664/2214947518592972/?type=3&theater

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്.അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. സണ്ണി ലിയോണും ഒരു ഐറ്റം ഡാന്‍സുമായി ചിത്രത്തിലെത്തുന്നുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

മധുരരാജ ‘ഒരു കംപ്ലീറ്റ് പാക്കേജ്’