മുഖം കാണിക്കാനെങ്കിലും അവസരം തരാമെന്ന് ആരാധകനോട് അജു; കൈയടിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെയും സംവിധായകരുടെയുമൊക്കെ പോസ്റ്റുകള്‍ക്ക് താഴെ ചാന്‍സ് ചോദിക്കുന്ന ആരാധകരെ സാധാരണ അവര്‍ അവഗണിക്കാറാണ് പതിവ്. എന്നാല്‍ അജുവര്‍ഗീസ് അങ്ങനെയല്ല. ആരാധകര്‍ക്ക് സിനിമയില്‍ അവസരം കൊടുക്കുകയാണ് അജു വര്‍ഗീസിന്റെ പുതിയ പരിപാടി എന്നാണ് നിലവിലെ സോഷ്യല്‍ മീഡിയയിലെ സംസാരം.

അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ റഹീസ് അല്‍ത്താഫ് എന്ന ആരാധകന്‍ അജു വര്‍ഗീസിനോട് സിനിമയില്‍ അവസരം ചോദിക്കുകയുണ്ടായി. ഉടനെ എത്തി അജു വര്‍ഗീസിന്റെ മറുപടിയും .

ഇപ്പോള്‍ സംവിധാനം ചെയ്യുന്ന സാജന്‍ ബേക്കറി കഴിഞ്ഞ് അടുത്തതായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ അവസരം തരാമെന്നാണ് അജു വര്‍ഗീസ് കുറിച്ചത്. താരത്തിന്റെ കമന്റ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

Read more