ആരാധകന് 12 ലക്ഷത്തിന്റെ സൂപ്പര്‍ ബൈക്ക് സമ്മാനിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം അജിത്ത്. ബിഎംഡബ്ലിയു F850GS ആണ് അജിത്ത് സമ്മാനമായി നല്‍കിയതെന്ന് സുഗത് സത്പതി പറഞ്ഞു. അജിത്തിന് വേണ്ടി വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലും, ഭൂട്ടാന്‍, നേപ്പാള്‍ യാത്രകളും ഒരുക്കിയത് സുഗത് ആയിരുന്നു.
എക്‌സ്‌ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 850ജിഎസ് എന്ന അഡ്വഞ്ചര്‍ ബൈക്കാണ് അജിത്ത് സഹയാത്രികന് സമ്മാനിച്ചത്. ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് സത്പതി തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
അദ്ദേഹം പറയുന്നതിങ്ങനെ ”2022 അവസാനമാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തുമായി അടുത്തിടപെടാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി ഒരു നേര്‍ത്ത്-ഈസ്റ്റ് യാത്ര സംഘടിപ്പിക്കാനും കൂടെ യാത്ര ചെയ്യാനും സാധിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാള്‍-ഭൂട്ടാന്‍ യാത്രയിലും ഞാനും എന്റെ ഡ്യൂക്ക് 390 യും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യാത്രയില്‍ ഉടനീളം മറക്കാനാവാത്ത ഓര്‍മകളാണ് ലഭിച്ചത്.
Read more
ഒരു സൂപ്പര്‍സ്റ്റാറാണ് എന്നുപോലും ഭാവിക്കാതെ അദ്ദേഹം കാണിക്കുന്ന വിനയയും ലാളിത്യവും എന്നെ അദ്ഭുതപ്പെടുത്തുന്നു. അതെ, ഈ കാണുന്ന എഫ് 850 ജിഎസ് അണ്ണന്‍ എനിക്ക് സമ്മാനിച്ചതാണ്”. സുഗത് കൂട്ടിച്ചേര്‍ത്തു.