സംവിധായകന്‍ അജയ് വാസുദേവ് ഇനി അഭിനയരംഗത്തേക്കും; അരങ്ങേറ്റം വില്ലന്‍ വേഷത്തില്‍

രാജാധിരാജ , മാസ്റ്റര്‍പീസ് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അജയ് വാസുദേവ് അഭിനയരംഗത്തേക്ക്. സുനില്‍ കാര്യാട്ടുകര ഒരുക്കുന്ന പിക്കാസോ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അജയ് വാസുദേവിന്റെ അരങ്ങേറ്റം .

ബഷീര്‍ എന്നാണ് അജയ് വാസുദേവിന്റെ കഥാപാത്രത്തിന്റെ പേര്. പകിടയ്ക്കു ശേഷം സുനില്‍ കാര്യാട്ടുകാര ഒരുക്കുന്ന ചിത്രം കൂടിയാണ് പിക്കാസോ . അയാന ഫിലിംസിന്റെ ബാനറില്‍ ഷേയ്ഖ് അഫ്‌സല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിനു തിരക്കഥയൊരുക്കുന്നത് ഷബീറാണ്. ഷാന്‍ പി. റഹമാന്‍ ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വഹിക്കുന്നു

സ്വതന്ത്ര സംവിധായകനാവുന്നതിനു മുമ്പ് തന്നെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു അജയ് വാസുദേവ്.  ചങ്ക്‌സ് എന്ന സിനിമയുടെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറും ഇദ്ദേഹമായിരുന്നു.