മണിരത്നത്തിന്റെ സ്വപന ചിത്രമായ “പൊന്നിയിന്‍ സെല്വന്” ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ “പൊന്നിയിന്‍ സെല്വന്” എന്ന കൃതിയെ ആരാധമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ഗംഭീര കാസ്റ്റിംഗാണ് മണിരത്നം നടത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ മലയാള നടി ഐശ്വര്യ ലക്ഷ്മിയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയുടെ ട്വീറ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
അതേസമയം, ചിത്രത്തില്‍ നിന്ന് അമല പോളിനെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കാസ്റ്റിംഗിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്ത്ഥിപന്, ശരത്കുമാര് തുടങ്ങി വമ്പന്‍ താരങ്ങളെയാണ് സ്വപ്ന ചിത്രത്തിലേക്ക് മണി രത്നം കാസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം.
#PonniyinSelvan Cast : #ChiyaanVikram , #Karthi , #JayamRavi , #AishwaryaRai , #KeerthySuresh, #AmalaPaul , #AishwaryaLekshmi and several others.. https://t.co/IcDMs1VlQ9
— Ramesh Bala (@rameshlaus) November 11, 2019
Read more
പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ 16 ന് തായ്ലാന്ഡില് ആരംഭിക്കും. 100 ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന ഒറ്റ ഷെഡ്യൂളിലായിരിക്കും ചിത്രീകരണം. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് ഈ നോവലാണ് “പൊന്നിയിന്‍ സെല്വന്”. 2400 പേജുകളുള്ള ഈ നോവല്‍ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഞ്ചു ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണ് ഇതെന്നതിനാല്‍ അതു ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്നത്തിന്റെ ശ്രമം. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.