ഐശ്വര്യലക്ഷ്മി ഇനി ധനുഷിന്റെ നായിക; സംവിധാനം കാര്‍ത്തിക് സുബ്ബരാജ്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തില്‍ നായികയായെത്തുന്നത് ഐശ്വര്യലക്ഷ്മിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ തമിഴ് അരങ്ങേറ്റ ചിത്രം സുന്ദര്‍ സി ഒരുക്കുന്ന വിശാല്‍ നായകനായെത്തുന്ന ചിത്രമാണെന്ന് ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

അതേസമയം, ധനുഷ് ചിത്രം നിര്‍മ്മിക്കുന്നത് വൈ നോട്ട് സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുകഴിഞ്ഞു.

Read more

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ധനുഷ് നായകനായെത്തുന്ന ചിത്രം കാര്‍ത്തിക് പ്രഖ്യാപിച്ചിരുന്നു എന്നാല്‍ പിന്നീട് മറ്റു വാര്‍ത്തകളൊന്നും ചിത്രത്തെ സംബന്ധിച്ച് പുറത്തു വന്നിരുന്നില്ല.