അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഇനി 21 കോടി രൂപയുടെ പുതിയ വീട്ടില്‍'; ചിത്രങ്ങള്‍ വൈറല്‍

അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായി ബച്ചനും എന്നും വാര്‍ത്തകളിലെ താരങ്ങളാണ്. ഇപ്പോഴിതാ താരദമ്പതികളുടെ പുതിയ വീടാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. മുംബൈ ബാദ്രയിലെ കുര്‍ള കെട്ടിടത്തിലാണ് ദമ്പതികളുടെ പുതിയ വീട്. 21 കോടി രൂപ മുടക്കിയാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത്. ആര്‍ക്കിടെക്ച്ചറല്‍ ഡൈജസ്റ്റാണ് പുതിയ വീടിന്റെ വിശേഷങ്ങള്‍ പുറത്ത് വിട്ടത്.

5500 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം. അത്യാഢംബര സൗകര്യങ്ങളോടെയുള്ളതാണ് വീട്. ഒരു ഇന്‍ ഹൗസ് ടീം ആണ് വീടിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോനം കപൂര്‍ ആണ് പുതിയ വീട്ടിലെ അയല്‍വാസിയെന്നാണ് മറ്റൊരു പ്രത്യേകത.