മമ്മൂട്ടിക്കൊപ്പം അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണ

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി അഹാന കൃഷ്ണന്റെ സഹോദരി ഇഷാനി കൃഷ്ണ. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രം “വണ്ണി”ലാണ് ഇഷാനി എത്തുക. ചിത്രത്തില്‍ കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്.

നടന്‍ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി. “ലൂക്ക”, “പതിനെട്ടാം പടി” എന്നീ ചിത്രങ്ങളുമായി സിനിമരംഗത്ത് തിളങ്ങി നില്‍ക്കുകയാണ് അഹാന കൃഷ്ണ. ഇളയ സഹോദരി ഹന്‍സിക പതിനെട്ടാം പടിയില്‍ ചെറിയ വേഷത്തിലെത്തിയിരുന്നു.

Read more

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന് തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് ആണ്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്, മുരളി ഗോപി, മാത്യു തോമസ്, സലിം കുമാര്‍, ഗായത്രി അരുണ്‍, സുദേവ് നായര്‍, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, മാമുക്കോയ, ബാലാജി ശര്‍മ എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നടി