വാക്‌സിനെടുക്കവെ പേടിച്ച് കരഞ്ഞ് ദിയ; ആശ്വസിപ്പിച്ച് അഹാനയും ഇഷാനിയും, വീഡിയോ

കുടുംബത്തോടൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് അഹാന കൃഷ്ണ. വാക്‌സിന്റെ ആദ്യ ഡോസ് ആണ് അഹാനയും സഹോദരിമാരും അമ്മ സിന്ധുവും സ്വീകരിച്ചത്. വാക്‌സിന്‍ എടുക്കവെ പേടിച്ച് കരയുന്ന ദിയ കൃഷ്ണയുടെ വീഡിയോയാണ് വൈറലാകുന്നത്.

വാക്‌സിന്‍ നിറച്ച സൂചി കണ്ടതോടെയാണ് ദിയ പേടിച്ച് കരയാന്‍ തുടങ്ങിയത്. അനിയത്തിയുടെ പേടി മാറ്റാന്‍ സഹോദരിമാരായ അഹാനയും ഇഷയും ശ്രമിക്കുന്നുണ്ടായിരുന്നു. ദീര്‍ഘനിശ്വാസം എടുക്കാനും വാക്‌സിന്‍ വളരെ പ്രധാനമാണെന്നും ദിയയോട് ഇരുവരും പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ദിയക്ക് ശേഷം ഇഷാനിയും വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ സ്വീകരിക്കുന്ന വീഡിയോ ഇഷാനി തന്റെ യൂട്യൂബ് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അച്ഛനൊപ്പമുള്ള ഡാന്‍സുകളും മറ്റ് വിശേഷങ്ങളും ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.