സോ, ഈ സംഗതി കൊള്ളാം കെട്ടോ; ട്രോളന്‍മാരെ അഭിനന്ദിച്ച് അഹാന

ട്രോളന്‍മാരെ അഭിനന്ദിച്ച് നടി അഹാന കൃഷ്ണ. നടി ചെയ്ത “എന്റെ ഒരു ദിവസം” എന്ന യൂട്യൂബ് വീഡിയോയാണ് ട്രോളന്‍മാര്‍ ആഘോഷിക്കുന്നത്. വീഡിയോക്കിടെ പലയിടത്തായി “സോ” എന്ന് അഹാന ആവര്‍ത്തിക്കുന്നത്. ഈ ഭാഗം മാത്രമെടുത്താണ് ട്രോള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഈ മീം വളരെ രസകരമാണ് എന്ന് കുറിച്ചാണ് അഹാന ട്രോള്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. “”ഇതൊന്നും അത്ര നല്ലതല്ല കെട്ടോ””, “”സോ ചിരിയടക്കാന്‍ വയ്യ””, “”സോ, ഈ സംഗതി കൊള്ളാം കെട്ടോ”” എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

അഭിനയത്തിനൊപ്പം സംഗീതത്തിലും താത്പര്യമുള്ള ആളാണ് അഹാന. ഇടയ്ക്കിടെ പാടുന്ന വീഡിയോകളും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി അഹാന പങ്കുവെയ്ക്കാറുണ്ട്. അനിയത്തി ഹന്‍സികയ്ക്ക് ഒപ്പം പാട്ടു പാടുന്ന വീഡിയോയും നേരത്തെ വൈറലായിരുന്നു.

https://www.instagram.com/p/CAzNpQRgFic/?utm_source=ig_embed