ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞുനോക്കാത്തവര്‍ ഇന്ന് കണ്ണീരൊഴുക്കുന്നു; എന്ത് സംഭവിച്ചാലും ഒരാള്‍ മാത്രമെത്തും മമ്മൂക്ക; കുറിപ്പ്

ജീവിച്ചിരുന്നപ്പോള്‍ നടന്‍ സത്താറിനെ തിരിഞ്ഞു നോക്കാതിരുന്നവര്‍ ഇപ്പോള്‍ ഇത്ര സങ്കടപ്പെടുന്നതെന്തിനെന്ന് നടന്‍ ആദിത്യന്‍. എന്തു സംഭവിച്ചാലും ഓടിയെത്താന്‍ മമ്മൂട്ടി മാത്രമേ കാണുകയുള്ളുവെന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും എന്തു ഉണ്ടായാലും ഒരാള്‍ മാത്രം വരും മമ്മൂക്ക.

മമ്മൂക്കക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ഈശ്വര ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കു സഹായിക്കു എന്നിട്ട് പോസ്റ്റ് ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ് ആ മരിച്ചു പോയ മനുഷ്യനുള്ള ചെകിട്ടത്തടിയാണ്. ചിലര്‍ക്ക് സാധിക്കും ചില സഹായം അതു ചെയ് ആദ്യം. അല്ലാതെ ജീവിച്ചു ഇരിക്കുമ്പോള്‍ കുറെ കുറ്റം കണ്ടുപിടിച്ചു ഉപദ്രവിച്ചിട്ടു ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തില്‍.