യാതൊരു പരിചയവുമില്ലാത്ത ഒരാളെ ചുംബിക്കേണ്ടി വന്നു; സിനിമാ അനുഭവം പങ്കുവെച്ച് നടി അതിഥി റാവു

സിനിമയുടെ ഓഡിഷന് വന്നപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് നടി അതിഥി റാവു. യേ സാലി സിന്ദഗി എന്ന ചിത്രത്തിന്റെ ഒഡിഷനായി എത്തിയപ്പോള്‍ പരിചയമില്ലാത്ത ഒരാളെ ചുംബിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് അതിഥി പറയുന്നത്.

“തന്നോട് ചുംബനരംഗം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. ചുംബിക്കേണ്ടയാളെയും കാണിച്ചു തന്നു. യാതൊരു പരിചയവും ഇല്ലാത്തയാളെ അന്ന് ചുംബിക്കേണ്ടി വന്നു. മസിലുളള ഒരാളെയായിരുന്നു താന്‍ അപ്പോള്‍ ചുംബിച്ചത്. പിന്നീടാണ് തനിക്കൊപ്പം സിനിമയില്‍ വേഷമിടുന്ന നടന്‍ അരുണോദയ് സിംഗായിരുന്നു അതെന്ന് മനസ്സിലായത്. അത്ഭുതപ്പെട്ട് നിന്ന എന്നോട് വളരെ സൗമ്യമായിട്ടാണ് അദ്ദേഹം പെരുമാറിയത്.” അതിഥി പറഞ്ഞു. ഒഡിഷനില്‍ തനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കി.

21 വയസിലാണ് അതിഥി നടന്‍ സത്യധീപ് മിശ്രയുമായി വിവാഹം കഴിക്കുന്നത്. പിന്നീട് വിവാഹമോചനം നേടിയതിന് പിന്നാലെയാണ് താരം സിനിമയിലേക്ക് വരുന്നത്. 21ാം വയസില്‍ വിവാഹിതയായതിനാല്‍ താന്‍ ഡേറ്റിംഗ് ഗെയ്മിലൊന്നും പെട്ടില്ലെന്നാണ് അതിഥി പറയുന്നത്. എങ്ങനെ ഡേറ്റ് ചെയ്യുമെന്നു പോലും തനിക്ക് അറിയില്ലെന്നും അതിഥി പറഞ്ഞു.