പൊളിച്ചടുക്കാന്‍ 'ആദിത്യ വര്‍മ'; സെപ്റ്റംബറില്‍ തീയേറ്ററുകളിലേക്ക്‌

വിജയ് ദേവരകൊണ്ടയുടെ “അര്‍ജുന്‍ റെഡ്ഡി” എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ ഹിന്ദി റീമേക്കിന് പിന്നാലെ തമിഴ് റീമേക്ക് ഒരുങ്ങുകയാണ്. “ആദിത്യ വര്‍മ” എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.

ഗിരീസായ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ താരം ധ്രൂവ് വിക്രമാണ് നായകനായി എത്തുന്നത്. “ഒക്ടോബര്‍” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബനിത സന്ധു ആണ് നായിക. നടി പ്രിയ ആനന്ദും പ്രധാന വേഷത്തിലെത്തും. ചിത്രം സെപ്റ്റംബര്‍ 27ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

ഇ4 എന്റര്‍ടെയിന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി കെ ചന്ദ്രനാണ്. അര്‍ജുന്‍ റെഡ്ഡിയുടെ സംഗീത സംവിധായകന്‍ രഥന്‍ തന്നെയാണ് ആദിത്യ വര്‍മ്മയിലെ ഗാനങ്ങള്‍ക്കും ഈണം പകരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ “എതര്‍ക്കഡി” എന്ന ഗാനം വൈറലായിരുന്നു. നേരത്തെ ഇറങ്ങിയ ടീസറും വൈറലായിരുന്നു.