നടി യാഷിക ഗുരുതരാവസ്ഥയില്‍ ഐ.സി.യുവില്‍; കാറപകടത്തെ തുടര്‍ന്ന് സുഹൃത്ത് മരിച്ചു

തമിഴ് നടി യാഷിക ആനന്ദ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മഹാബലിപുരത്ത് ശനിയാഴ്ച രാത്രി 11.45ന് ഉണ്ടായ കാറപകടത്തിലാണ് യാഷികയ്ക്ക് ഗുരുതമായ പരിക്കേറ്റത്. അപകടത്തില്‍ സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു. യാഷികയുടെ നില ഗുരുതരമായി തുടരുകയാണ്. തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ് നടി ഇപ്പോള്‍.

യാഷികയും സംഘവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയര്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. യാഷികയ്ക്ക് പുറമേ, രണ്ട് സുഹൃത്തുക്കളും ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൈദരാബാദ് സ്വദേശിയായ ഭവാനി എന്ന സുഹൃത്താണ് അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചത്. മഹാബലിപുരത്തെ ഈസ്റ്റ്കോസ്റ്റ് റോഡില്‍ രാത്രി ഒരു മണിയോടെയാണ് അപകടമുണ്ടായത്.

ഡിവൈഡറില്‍ ഇടിച്ച കാര്‍ താഴെ കുഴിയിലേക്ക് വീഴുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നതില്‍ വ്യക്തതയില്ല. അമിത വേഗതയാണ് അപകട കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാവലൈ വേണ്ടും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് എത്തിയ താരം ധുരുവങ്കള്‍ പതിനാറ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ഇവന്‍ താന്‍ ഉത്തമന്‍, രാജാ ഭീമ, കടമയ് സെയ്, പമ്പാട്ടം, സള്‍ഫര്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.