മേഘങ്ങളെ തൊട്ടുരുമ്മി സരയു; സ്‌കൈഡൈവിംഗ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി

നടിയായും അവതാരകയായും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സരയൂ. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ സരയു ഒരു സ്വപ്നം സാക്ഷാത്കരിച്ച വിശേഷമാണ് ഇക്കുറി പങ്കുവച്ചിരിക്കുന്നത്. യാത്രയെ പ്രണയിക്കുന്ന സരയു പെന്‍സില്‍വാനിയയിലെ നഗരമായ ഫിലാഡെല്‍ഫിയയില്‍ നിന്നുള്ള സ്‌കൈഡൈവിംഗ് വിശേഷമാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

‘എന്തെങ്കിലും ആഗ്രഹിക്കുക… പരിശ്രമിക്കുക.. അതിനായി കാത്തിരിക്കുക. സമയമാകുമ്പോള്‍ കാലം മോഹങ്ങളെ അങ്ങനെ സാധിച്ചു തരും. നമുക്ക് പോലും ഇതെങ്ങനെ സാധിച്ചു എന്ന് തോന്നും.’ സ്‌കൈഡൈവിംഗ് ചിത്രങ്ങള്‍ പങ്കുവെച്ച് സരയു കുറിച്ചു.ഇതേ പോലത്തെ സ്വപ്നങ്ങള്‍ ഒക്കെ പുറത്തെടുക്കാന്‍ തന്നെയാണ് ഇനി തന്റെ പ്ലാനെന്നും സരയു പറയുന്നു.

സിനിമയില്‍ അത്ര സജീവമല്ലാത്ത സരയുവിന്റെ പച്ച എന്ന ഷോര്‍ട്ട് ഫിലിം അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായ സനല്‍ ആണ് സരയുവിന്റെ ജീവിത പങ്കാളി.