വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ല, മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യും; ചര്‍ച്ചയായി രജിഷ വിജയന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് രജിഷ വിജയന്‍. കോവിഡ് ലോക്ഡൗണിനിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു താരം. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ ഉത്തരവുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

നിലവിലെ വാട്‌സ്ആപ്പ് ഡിപി എന്താണ് എന്നായിരുന്നു ചോദ്യം. താന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടിയാണ് രജിഷ നല്‍കിയിരിക്കുന്നത്. മലയാള സിനിമയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി എന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്.

 നിലവിലെ വാട്സാപ്പ് ഡി.പി. എന്തെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിനാണ് വാട്സാപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടി താരം നൽകിയത്. അത് മാത്രവുമല്ല, താരം തന്റേതായ നിലപാടുകളും കാഴ്ചപ്പാടുകളുമുള്ളയാളാണ്. ചിലപ്പോൾ ദീർഘ കാലം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാതെയുമിരിക്കാറുണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി

മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ഫോട്ടോയും രജിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. അനുരാഗ കരിക്കിന്‍വെള്ളം, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ രജിഷ തിളങ്ങിയിരുന്നു. ലവ് ആണ് രജിഷയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

 നമ്മുടെ തൊലിയിൽ നിറങ്ങൾ നൽകുന്ന ഘടകം വ്യക്തിത്വത്തിന് വിലങ്ങു തടിയല്ല എന്ന കടുത്ത വിശ്വാസമാണ് രജിഷയുടേത്. രജിഷയുടെ പല ഫോട്ടോഷൂട്ടുകളും ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകും, ജനിച്ചപ്പോൾ മുതലുള്ള ഒരു വലിയ പാട് രജിഷയുടെ കവിളത്തുണ്ട്. അത് മറച്ചു വയ്ക്കാതെ തന്നെ താരം തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്

കോവിഡ് കാലത്ത് ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തിയാക്കിയ ചിത്രമാണ് ലവ്. അടുത്തിടെ ആയിരുന്നു ചിത്രത്തിന്റെ ജിസിസി റിലീസ്. കര്‍ണന്‍, എല്ലാം ശരിയാകും, ഖൊ ഖൊ എന്നീ ചിത്രങ്ങളാണ് രജിഷയുടെതായി ഒരുങ്ങുന്നത്.