ലാലേട്ടന്‍ അഭിനയിക്കുന്നത് കാണുന്നത് തന്നെ ഒരു ജന്മ സുകൃതമാണ്, മമ്മൂക്കയ്‌ക്കൊപ്പമുള്ള അഭിനയം ഒരു സ്വപ്നം: പ്രിയങ്ക നായര്‍

വെയില്‍, വിലാപങ്ങള്‍ക്കപ്പുറം, ജലം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസ്സില്‍ സ്വന്തമായ ഒരിടം നേടിയെടുത്ത നടിയാണ് പ്രിയങ്കാ നായര്‍. ഇപ്പോഴിതാ കൗമുദിയുമായുള്ള അഭിമുഖത്തില്‍ താന്‍ ഒരു മോഹന്‍ലാല്‍ ആരാധികയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

അതില്‍ സംശയമെന്താ ലാലേട്ടന്‍. ഞാന്‍ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. ലാലേട്ടനൊപ്പം രണ്ട് സിനിമ ചെയ്യാന്‍ പറ്റി.അതൊരു ഫാന്‍ ഗേള്‍ മൊമന്റാണ്. ലാലേട്ടന്‍ അഭിനയിക്കുന്നത് കാണുന്നത് തന്നെ ഒരു ജന്മ സുകൃതമാണ്. അഭിനയത്തിന്റെ പല തലങ്ങളിലൂടെ പോയി ഒരു നടന്‍ അഭിനയിക്കുന്നത് കാണുന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഭയങ്കര സന്തോഷമാണ്. അതോടൊപ്പം മമ്മൂട്ടിയുമൊന്നിച്ച് അഭിനയിക്കുക എന്നത് തന്റെ വലിയ സ്വപ്‌നമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Read more

മമ്മൂക്കയുടെ കൂടെ ഞാന്‍ അഭിനയിച്ചിട്ടില്ല. ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു,? പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്ക് പല അവസരങ്ങളും നഷ്ടപ്പെടുകയായിരുന്നു. ചില അവസരങ്ങളില്‍ ആ കഥാപാത്രത്തിന് ഞാന്‍ ആപ്റ്റല്ലാതെ പോയിട്ടുണ്ട്. ഈ അടുത്തകാലത്തൊരു സിനിമ എനിക്ക് നഷ്ടമായി. ഉണ്ട എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിനായി വിളിച്ചിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന്റെ മെച്യൂരിറ്റി എന്റെ ഇപ്പോഴത്തെ ഫോട്ടോയുമായി യോജിക്കുന്നില്ല. കുറച്ച് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും മമ്മൂക്കയുടെ ഭാര്യയായിട്ടുള്ള കഥാപാത്രമാണ്, അദ്ദേഹത്തിന്റെ കൂടെ സീന്‍ ഷെയര്‍ ചെയ്യുകയെന്നത് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള നല്ല ഒരു അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. പ്രിയങ്ക വ്യക്തമാക്കി.